adimage

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: ഇന്ന് ലോഡ് ഷെഡ്ഡിംഗ് ഇല്ല, 200 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: ഇന്ന് ലോഡ് ഷെഡ്ഡിംഗ് ഇല്ല, 200 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും
2026-07-19T10:13:00 | By sukanya
#Kerala Power Crisis #KSEB #Load Shedding #Regulatory Commission

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ താത്കാലിക ആശ്വാസം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭിച്ചു തുടങ്ങും.

വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

ദിവസം മുഴുവനും യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് അധിക വൈദ്യുതി വാങ്ങുക. ഇത് കൂടി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

ഓണക്കാലം മുന്നിൽ കണ്ട് അടുത്ത മാസം തുടങ്ങുന്നതിന് മുന്നേ പ്രതിസന്ധി പൂർണമായും പരിഹരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം.

കൂടുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ മറ്റു മാർഗ്ഗങ്ങളും കെഎസ്ഇബിയും വൈദ്യുതി വകുപ്പും തേടുന്നുണ്ട്. കേന്ദ്ര വൈദ്യുതി ഉല്പാദന നിലയങ്ങളിൽ നിന്ന് അധിക വിഹിതം ലഭ്യമാക്കി വൈദ്യുതി വാങ്ങാനാണ് പ്രധാന ശ്രമം.

എന്നാൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Kerala Power Crisis: No Load Shedding Today, 200 MW Additional Power from Today

#Kerala Power Crisis #KSEB #Load Shedding #Regulatory Commission

Next TV

Related Stories
മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

Jul 20, 2026 04:53 PM

മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

മലയോര മേഖലയിൽ വന്യജീവി ആക്രമണം വർധിച്ചു. കർഷകർക്ക് സംരക്ഷണം നൽകാൻ സർക്കാർ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് സമ്മേളനം. നഷ്ടപരിഹാരം...

Read More >>
മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

Jul 20, 2026 04:42 PM

മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശം. സർവെ, മഹസർ നടപടികൾ...

Read More >>
തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 04:29 PM

തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി പ്രകാശനം ചെയ്തു. ഒന്നാം സമ്മാനം 30 കോടി. 22 കോടിപതികളെ സൃഷ്ടിക്കും. സെപ്റ്റംബർ 26ന്...

Read More >>
adimage
കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

Jul 20, 2026 03:42 PM

കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

കണ്ണൂർ തെക്കേ ബസാറിലെ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് ഭവൻസ് സ്കൂൾ വിദ്യാർത്ഥി അനീഖ് സംപ്രത്ത് മരിച്ചു. മട്ടന്നൂർ സ്വദേശിയാണ്. പൊലീസ് അന്വേഷണം...

Read More >>
വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 03:19 PM

വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

ശിൽപി ഉണ്ണി കാനായി ഒരുക്കിയ വി.എസ്. അച്യുതാനന്ദന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ പയ്യന്നൂർ കാനായിയിലെത്തി. ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം...

Read More >>
ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

Jul 20, 2026 02:53 PM

ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം ഭക്ഷണവിതരണം ഒരു മന്ത്രിക്കും തടയാനാവില്ലെന്ന് വി.കെ. സനോജ്. 10 വർഷമായി മുടങ്ങാതെ ഭക്ഷണം നൽകുന്നു. ഭക്ഷണത്തിൽ രാഷ്ട്രീയം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage